Alex nino

Alex nino, കുട്ടിക്കാലം മുതല്‍ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍  മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്.
പിന്നീടാണ് ഡിസ്നിയുടെ ‘മുലാന്‍’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോണ്‍സെപ്റ്റ് സ്കെച്ച്സ് ഉണ്ടെന്നറിഞ്ഞത്. പില്‍ക്കാലത്ത് അദ്ദേഹം തന്റെ ശൈലി മാറ്റുകയുണ്ടായി. ‘God The Dyslexic Dog’ എന്ന ഗ്രാഫിക് നോവലിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങള്‍ മികച്ചവയാണ്. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാവുന്നതാണ് ‍.

ടിക് ടിക്

കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ  ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)

പുതുവർഷം

പുതുവത്സരത്തിന് പുതുതായൊന്നും തുടങ്ങരുത്. തുടങ്ങാനുള്ളത് പുതുവത്സരത്തിലേക്ക് മാറ്റിവയ്കുകയുമരുത്.

നാടുകടത്തപ്പെട്ടവര്‍

എഴുതുന്നവരെല്ലാം

നാടു കടത്തപ്പെട്ടവര്‍.

എന്നെയും നാടു കടത്തിയിരുന്നേല്‍,

എനിക്കുമെഴുതാമായിരുന്നു

എന്നെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും 

കുഞ്ഞുമീൻ

അപ്പുണ്ണിയേട്ടാ,അപ്പുണ്ണിയേട്ടാ,
കുഞ്ഞുമീന്‍ കിട്ട്യാ കുട്ടനു തര്വോ.
എന്തിനാ കുട്ടാ
പൊഴേല് വിടാന്‍ ,നീന്തണ കാണാന്‍.

ഞാൻ

മഴ നനഞ്ഞു നനഞ്ഞ്

മടുത്തപ്പോ

മഴയെ ഞാനൊരു കുടയാക്കി.

വാക്കുകള്‍ പറഞ്ഞു പറഞ്ഞ്

തളര്‍ന്നപ്പോ

അതിനെ ഞാനൊരു വരയാക്കി.

അവന്‍ വളര്‍ന്നു വളര്‍ന്ന്

നിറഞ്ഞപ്പോ

എന്നെ ഞാനൊരു നിഴലാക്കി.