Comics

Friday dispatch- 1

ഈ ആഴ്ച്ചേലെ എന്റെ മെയിൻ താൽപ്പര്യം കോമിക്സ് ആരുന്നു.

അമർചിത്രകഥയിൽ ഒക്കെ വരച്ചിരുന്ന യുസഫ് ലിൻ, കുട്ടിക്കാലത്തെപ്പോലെ ഇപ്പഴത്തെയും എന്റെ ഹീറോയാണ്.

Yusuf lien

കൊച്ചീലെ ദർബാർ ഹാളിൽ പെയിന്റിംഗ് പ്രദർശനം കാണാൻ പോയി. രണ്ടു സുഹൃത്തുക്കളുടെ വർക്കുകൾ ഉണ്ട്. സുദയദാസ്, ആന്റണി. വൻ മോട്ടിവേഷനാണ്.

gallery

Rajiv Eipe ന്റെ കഥകൾ ഇവിടെ ഫ്രീ ആയി വായിക്കാം. എന്താ രസം. അടിപൊളിയാണ്.

Rajiv Eipe

ഒരു സ്കെച്ച്ബുക്ക് തീർന്നു.

Sketchbook

Akira

Akira എന്ന ഫിലിം ഇരുപതോളം വർഷങ്ങൾക്കു മുൻപാണ് കാണുന്നത്.  അന്ന് അനിമേഷൻ സിനിമ (സിനിമ തന്നെയും) എന്ന സങ്കൽപം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു അത്.
ഞാൻ കാണുന്നതിനും പത്തോളം വർഷങ്ങൾക്കു മുൻപാണ് ആ സിനിമ create ചെയ്തത്.

Katsuhiro Otomo, ഇത് സംവിധാനം ചെയ്യുന്നതിന് ആറുവർഷങ്ങൾക്കു മുൻപ് അദ്ദേഹം തന്നെ ഒരു manga comics എഴുതി വരച്ചിരുന്നു.

ആ കോമിക്സ് തന്നെ അസാധ്യ വർക്കാണ്.