ടോക്കിറ്റാരോ അഥവാ ഹൊക്കുസായി

ടീനേജ് പ്രായത്തില്‍ കൊതിയോടെ നോക്കിയിരുന്ന മാഗസിനാണ് ‘The Great Artists’ . അതിലെ Henri de Toulouse-Lautrec, Edgar Degas, Renoir, Whistler, Monet, Vincent van Gogh, Pissarro, Gauguin, Gustav Klimt തുടങ്ങിയവരെയൊക്കെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തത് ‘ഹൊക്കുസായി’യാണെന്ന് വായിച്ചപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് കൂടുതലറിയണമെന്നു തോന്നി. ‘Thirty-six Views of Fuji’ സീരീസിലെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. കറ്റ്സുഷിക ഹൊകുസായിയുടെ കുട്ടിക്കാലത്തെ പേര് ‘ടോക്കിറ്റാരോ’ ആണെന്നറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്. ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായ ഹൊകുസായി, പക്ഷേ ജാപ്പാനീസ് ശൈലി പിന്തുടരാത്തയാള്‍ എന്നാണ് പറയപ്പെടുന്നത്. അനുസരണയില്ലാത്തവനും താന്തോന്നിയുമായ ഹൊക്കുസായിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. 90-ഓളം വീടുകളില്‍ താമസിക്കുകയും 30 തവണ പേരുമാറുകയും ചെയ്ത ഹൊക്കുസായി, 89 വയസ്സിനുള്ളില്‍ ബാക്കിവച്ചത്, 30000-ത്തോളം കലാസൃഷ്ടികളാണത്രേ....

October 2, 2010 · raghu g

Alex Nino

Alex nino, കുട്ടിക്കാലം മുതല്‍ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍ മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്. പിന്നീടാണ് ഡിസ്നിയുടെ ‘മുലാന്‍’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോണ്‍സെപ്റ്റ് സ്കെച്ച്സ് ഉണ്ടെന്നറിഞ്ഞത്. പില്‍ക്കാലത്ത് അദ്ദേഹം തൻ്റെ ശൈലി മാറ്റുകയുണ്ടായി. ‘God The Dyslexic Dog’ എന്ന ഗ്രാഫിക് നോവലിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങള്‍ മികച്ചവയാണ്. ഇവിടെ നിന്നും അദ്ദേഹത്തിൻ്റെ ചിത്രങ്ങള്‍ കാണാവുന്നതാണ്.

June 11, 2010 · raghu g

New year

പുതുവത്സരത്തിന് പുതുതായൊന്നും തുടങ്ങരുത്. തുടങ്ങാനുള്ളത് പുതുവത്സരത്തിലേക്ക് മാറ്റിവയ്കുകയുമരുത്.

December 31, 2009 · raghu g

Gloomy Sunday

May 28, 2009 · raghu g

Kunjumeen

അപ്പുണ്ണിയേട്ടാ, അപ്പുണ്ണിയേട്ടാ, കുഞ്ഞുമീന്‍ കിട്ട്യാ കുട്ടനു തര്വോ? എന്തിനാ കുട്ടാ പൊഴേല് വിടാന്‍, നീന്തണ കാണാന്‍.

March 25, 2008 · raghu g