ടോക്കിറ്റാരോ അഥവാ ഹൊക്കുസായി

ടീനേജ് പ്രായത്തില്‍ കൊതിയോടെ നോക്കിയിരുന്ന മാഗസിനാണ് ‘The Great Artists’ . അതിലെ Henri de Toulouse-Lautrec, Edgar Degas, Renoir, Whistler, Monet, Vincent van Gogh, Pissarro, Gauguin, Gustav Klimt തുടങ്ങിയവരെയൊക്കെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തത് ‘ഹൊക്കുസായി’യാണെന്ന് വായിച്ചപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് കൂടുതലറിയണമെന്നു തോന്നി. ‘Thirty-six Views of Fuji’ സീരീസിലെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. കറ്റ്സുഷിക ഹൊകുസായിയുടെ കുട്ടിക്കാലത്തെ പേര് ‘ടോക്കിറ്റാരോ’ ആണെന്നറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്. ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായ ഹൊകുസായി, പക്ഷേ ജാപ്പാനീസ് ശൈലി പിന്തുടരാത്തയാള്‍ എന്നാണ് പറയപ്പെടുന്നത്. അനുസരണയില്ലാത്തവനും താന്തോന്നിയുമായ ഹൊക്കുസായിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. 90-ഓളം വീടുകളില്‍ താമസിക്കുകയും 30 തവണ പേരുമാറുകയും ചെയ്ത ഹൊക്കുസായി, 89 വയസ്സിനുള്ളില്‍ ബാക്കിവച്ചത്, 30000-ത്തോളം കലാസൃഷ്ടികളാണത്രേ.

 “From the age of six I had a mania for drawing the shapes of things. When I was fifty I had published a universe of designs. but all I have done before the the age of seventy is not worth bothering with. At seventy five I’ll have learned something of the pattern of nature, of animals, of plants, of trees, birds, fish and insects. When I am eighty you will see real progress. At ninety I shall have cut my way deeply into the mystery of life itself. At a hundred I shall be a marvelous artist. At a hundred and ten everything I create; a dot, a line, will jump to life as never before. To all of you who are going to live as long as I do, I promise to keep my word. I am writing this in my old age. I used to call myself Hokusai, but today I sign my self ‘The Old Man Mad About Drawing.” 

ഹൊക്കുസായിയുടെ ഈ വാചകം എന്നെ പ്രചോദിപ്പിക്കാറുണ്ട്. usugami എന്ന പേപ്പറില്‍ വരയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പല വര്‍ക്കിംഗ് മെത്തേഡ്സില്‍ ഒന്ന്. ട്രാന്‍സ്പേരന്റായ പേപ്പറാണ് usugami. ആവശ്യാനുസരണം preparatory drawings ഹൊക്കുസായി നടത്തിയിരുന്നു. പല കഷണങ്ങളായി, തിരുത്തിയും മാറ്റിയുമൊക്കെ വരച്ച ഡ്രോയിംഗുകള്‍ കോമ്പോസിഷനില്‍ വച്ച് ട്രൈസ് ചെയ്താണ് വുഡ് ബ്ലോക്കിനായുള്ള ഫൈനല്‍ അദ്ദേഹം ചെയ്തിരുന്നത്. 2-ഡി ആനിമേഷന്‍ ടെക്നിക്കു പോലെത്തന്നെ. പലപ്പോഴും ശിഷ്യന്മാരാണ് ട്രേസിംഗ്, കോപ്പിചെയ്യല്‍ ഒക്കെ നടത്തിയിരുന്നത്. അതുപോലെ തന്നെ റെഡ് ലൈനില്‍ സ്കെച്ചുകള്‍ ചെയ്ത് അതിനു മുകളില്‍ ബ്ലാക്ക് ബ്രഷ്സ്ട്രോക്കുകള്‍ ഇടുകയും ചെയ്യുമായിരുന്നു. ശ്രദ്ധാപൂര്‍വ്വം ചെയ്തതായിരുന്നു, സിമ്പിളായി തോന്നിച്ചിരുന്നത്, ഹൊക്കുസായി ‘ലളിത’മായ പ്രിന്റുകൾ ചെയ്തിരുന്നത്, വളരെയധികം അദ്ധ്വാനിച്ചിട്ടായിരുന്നു.

കൂടുതല്‍ കാണാന്‍.

  1. Hokusai
  2. Hokusai-Drawings
  3. Hokusai-Complete works
  4. 24 Views of Mount Fuji