മഴ നനഞ്ഞു നനഞ്ഞ്
മടുത്തപ്പോ
മഴയെ ഞാനൊരു കുടയാക്കി.
വാക്കുകള്‍ പറഞ്ഞു പറഞ്ഞ്
തളര്‍ന്നപ്പോ
അതിനെ ഞാനൊരു വരയാക്കി.
അവന് വളര്‍ന്നു വളര്‍ന്ന്
നിറഞ്ഞപ്പോ
എന്നെ ഞാനൊരു നിഴലാക്കി.
മഴ നനഞ്ഞു നനഞ്ഞ്
മടുത്തപ്പോ
മഴയെ ഞാനൊരു കുടയാക്കി.
വാക്കുകള്‍ പറഞ്ഞു പറഞ്ഞ്
തളര്‍ന്നപ്പോ
അതിനെ ഞാനൊരു വരയാക്കി.
അവന് വളര്‍ന്നു വളര്‍ന്ന്
നിറഞ്ഞപ്പോ
എന്നെ ഞാനൊരു നിഴലാക്കി.