Gipi

Gipi എന്ന Gianni Pacinotti ഒരു ഇറ്റാലിയൻ ഗ്രാഫിക്‌ നോവലിസ്റ്റും സിനിമാസംവിധായകനുമാണ്‌. ഇതുവരെ അദ്ദേഹം ഏഴു ഗ്രാഫിക്‌ നോവലാണ്‌ ചെയ്തിരിക്കുന്നത്‌.

November 13, 2019 · raghu g

The Kampung Boy by Lat

1979- ൽ പബ്ലിഷ് ചെയ്ത ഈ പുസ്തകം ഞാൻ വാങ്ങുന്നതും വായിക്കുന്നതും ഏകദേശം പത്തുവർഷം മുൻപാണ്. ഇന്നും മടുക്കാതെ ഇടയ്ക്കിടെ നോക്കും. ഇതിൽ ഇടയ്ക്കൊക്കെ തമിഴ് കടന്നുവരുന്നുണ്ട്. തമിഴ് ഇല്ലാതെ എന്തു മലേഷ്യ. Kampung boy ക്കു ശേഷം Town boy എന്ന അടുത്ത ഭാഗവും വായിക്കേണ്ടതാണ്. ഗ്രാഫിക് നോവൽ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു വർക്കാണ് ഇത്. Datuk Mohammad Nor bin Mohammad Khalid എന്നാണ് lat ൻ്റെ ഒഫിഷ്യൽ പേര്. Datuk എന്നത് honorific title ആണ്. കാർട്ടൂണിസ്റ്റായി ജോലി നോക്കിയ അദ്ദേഹം, അനിമേഷൻ മേഖലയിലും കൈ വച്ചിട്ടുണ്ട്.

July 8, 2019 · raghu g

ഖസാക്കിന്‍റെ ഇതിഹാസം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഖസാക്കിന്‍റെ ഇതിഹാസം’, ഒരു മുഴുനീള ഗ്രാഫിക് നോവല്‍ ചെയ്യണമെന്നു വിചാരിച്ചെങ്കിലും (കാരക്ടര്‍ ഡിസൈന്‍, സ്റ്റൈല്‍ ഒക്കെ ചെയ്തിരുന്നു) അത് പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. പാലക്കാടു നടന്ന ‘ഖസാക്കിന്‍റെ ഇതിഹാസം’ നാടകവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ‘ഖസാക്ക് പലത്’ എന്ന സുവനീറിനു വേണ്ടി ചെയ്ത നാലുപേജ്:

July 30, 2017 · raghu g

Quentin Tarantino

Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്. അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.

September 24, 2015 · raghu g

John

ഇന്ന്, ശ്രീ.ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെൻ്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു. എനിക്കറിയാത്ത, ജോണിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍, രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ജോണിനുണ്ടായിരുന്നു. ഹിമാലയത്തെക്കുറിച്ചും തെയ്യത്തെക്കുറിച്ചും രണ്ടു ഡോക്യുമെൻ്ററികള്‍ ജോണ്‍ ചെയ്തിരുന്നു.

September 24, 2015 · raghu g