Akira എന്ന ഫിലിം ഇരുപതോളം വർഷങ്ങൾക്കു മുൻപാണ് കാണുന്നത്. അന്ന് അനിമേഷൻ സിനിമ (സിനിമ തന്നെയും) എന്ന സങ്കൽപം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു അത്.
ഞാൻ കാണുന്നതിനും പത്തോളം വർഷങ്ങൾക്കു മുൻപാണ് ആ സിനിമ create ചെയ്തത്.
Katsuhiro Otomo, ഇത് സംവിധാനം ചെയ്യുന്നതിന് ആറുവർഷങ്ങൾക്കു മുൻപ് അദ്ദേഹം തന്നെ ഒരു manga comics എഴുതി വരച്ചിരുന്നു.
ആ കോമിക്സ് തന്നെ അസാധ്യ വർക്കാണ്.
Gipi എന്ന Gianni Pacinotti ഒരു ഇറ്റാലിയൻ ഗ്രാഫിക് നോവലിസ്റ്റും സിനിമാസംവിധായകനുമാണ്. ഇതുവരെ അദ്ദേഹം ഏഴു ഗ്രാഫിക് നോവലാണ് ചെയ്തിരിക്കുന്നത്.
Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്.
അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.
ഇന്ന്, ശ്രീ.ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെൻ്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു.
എനിക്കറിയാത്ത, ജോണിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍,
രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ജോണിനുണ്ടായിരുന്നു. ഹിമാലയത്തെക്കുറിച്ചും തെയ്യത്തെക്കുറിച്ചും രണ്ടു ഡോക്യുമെൻ്ററികള്‍ ജോണ്‍ ചെയ്തിരുന്നു.